കൊളച്ചേരിയുടെ ജനകീയ പ്രശ്‌നങ്ങളുമായി കെ.പി.ചന്ദ്രഭാനു തളിപ്പറമ്പ് താലൂക്ക് വികസന സമിതിയില്‍

 



തളിപ്പറമ്പ്: കൊളച്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി പൊതുപ്രവര്‍ത്തകനും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.പി.ചന്ദ്രഭാനു തളിപ്പറമ്പ് താലൂക്ക് വികസനസമിതിയില്‍.

 നിര്‍മ്മാണം പൂര്‍ത്തിയാവും മുമ്പ് തിരക്കിട്ട് ഉദ്ഘാടനം ചെയ്ത ചേലേരിയിലെ കൊളച്ചേരി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഇനിയും പ്രവര്‍ത്തനക്ഷമമാകാത്ത വിഷയമാണ് പ്രധാനമായും വികസനസമിതി മുമ്പാകെ അദ്ദേഹം അവതരിപ്പിച്ചത്.


 2026 മാര്‍ച്ചിലാണ് അന്നത്തെ എം.എല്‍.എ എം.വി.ഗോവിന്ദന്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 


നിലവിലുള്ള ഒ.പി കെട്ടിടം മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. 


നിലത്ത് ചവിട്ടിയാല്‍ സൂക്ഷിച്ചില്ലെങ്കില്‍ വഴുതിവീഴുന്ന സ്ഥിതിയാണ്. 


നൂറുകണക്കിനാളുകള്‍ ചികില്‍സ തേടി എത്തുന്ന ഇവിടെ പുതിയ കെട്ടിടംഅടിയന്തിരമായി തുറന്നുകൊടുക്കണമെന്നും അദ്ദേഹം വികസനസമിതി മുമ്പാകെ ആവശ്യപ്പെട്ടു.


 കൊളച്ചേരി പഞ്ചായത്ത് പരിധിയിലെ ഒട്ടുമിക്ക റോഡുകളും വശങ്ങളില്‍ കാടുകയറിക്കിടക്കുകയാണ്. 


വാഹനങ്ങള്‍ വന്നാല്‍ വശങ്ങളിലേക്ക് ഇറങ്ങിനില്‍ക്കാന്‍ പോലും സാധിക്കാത്ത ഇവിടെ പാമ്പുകളുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം നേരിടേണ്ടി വരുന്നുണ്ടെന്നും ചന്ദ്രഭാനു വികസനസമിതി മുമ്പാകെ അറിയിച്ചു.


 പരാതി നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറാന്‍ വികസനസമിതി തീരുമാനിച്ചു.


 പൊതുപ്രവര്‍ത്തകന്‍ കെ.പി.പ്രേമരാജനും വികസനസമിതിയില്‍ പങ്കെടുത്ത് ഈ ആവശ്യം ഉന്നയിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??