പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പ്രവർത്തനമാരംഭിച്ചു

 



നാറാത്ത്: സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായ ഡിജിറ്റൽ സ്‌ക്വയർ സ്കൂൾ പദ്ധതി, പാമ്പുരുത്തിമാപ്പിള എ യു പി സ്കൂളിൽ പ്രവർത്തനോദ്ഘാടനം വാർഡ് മെമ്പർ കെ. സി. ഫാസില നിർവഹിച്ചു.



വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാങ്കേതികവിദ്യയിലുള്ള അറിവും താൽപര്യവും വർധിപ്പിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകുമെന്ന് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.



പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനരീതികളും ഉൾപ്പെടെയുള്ള വിശദീകരണം സ്കൂൾ തല ഡിജിറ്റൽ സ്‌ക്വയർ കോർഡിനേറ്റർ ഫർസീന കെ കെ അവതരിപ്പിച്ചു.


സ്കൂൾ പ്രധാനാധ്യാപിക ഇ. പി. ഗീത ടീച്ചർ സ്വാഗവും, പി.ടി.എ പ്രസിഡന്റ് എം. അൻവർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കെ പി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??