വിദ്യാർത്ഥികൾക്ക് എല്ലാ മേഖലയിലും മുന്നേറാനാവണം : ടി വി ഷമീമ
വിദ്യാർത്ഥികൾക്ക് എല്ലാ മേഖലയിലും മുന്നേറാനാവണം : ടി വി ഷമീമ
ചേലേരി: പാഠപുസ്തകത്തിലെ പഠനത്തിനൊപ്പം തന്നെ മറ്റിതര മേഖലകളിലും വിദ്യാർത്ഥികൾക്ക് മുന്നേറാനാവണമെന്ന് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ഷമീമ. തവളപ്പാറ മിനി സ്റ്റേഡിയത്തിൽ നടന്ന ചേലേരി എ യു പി സ്കൂൾ കായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പഞ്ചായത്ത് മെമ്പർ എം ബി നിഷാകുമാരി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ് മത്ത് മുഖ്യാതിഥിയായി.
പ്രഥമാധ്യാപിക എ അജിത ടീച്ചർ, പി ടി എ പ്രസിഡന്റ് വേലായുധൻ സംസാരിച്ചു. സബ് ജില്ല കായിക മേളക്ക് മുന്നോടിയായി നടന്ന മേളയിൽ വിവിധ കായിക മത്സരങ്ങൾ നടന്നു.

Comments
Post a Comment