ചെങ്ങളായി മിനി സ്റ്റേഡിയം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ചെങ്ങളായി: ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക സൗകര്യങ്ങളോടെ സജ്ജമാക്കുന്നതിനുള്ള പ്രവൃത്തിക്ക് തുടക്കമായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ 25 ലക്ഷം രൂപയും കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരു കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നവീകരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. പ്രദീപൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി.പി. മോഹനൻ, ആർ. ബിജു, പി.വി. ഷൈജു എന്നിവർ ആശംസകൾ നേർന്നു.
വൈസ് പ്രസിഡണ്ട് കെ.കെ. രവി സ്വാഗതവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വി. ബിന്ദു നന്ദിയും പറഞ്ഞു.

Comments
Post a Comment