മോറാഴ : വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി
മൊറാഴ: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മോറാഴ സെന്‍ട്രല്‍ സൗത്തിലെ ഒ.വി.രോഹിണി(68)ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 2.45 നാണ് വീടിന്റെ വര്‍ക്ക് ഏരിയയിലെ ഗ്രില്‍സില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
ഭര്‍ത്താവ്: പരേതനായ കാക്കാമണി കുഞ്ഞിരാമന്‍.
മക്കള്‍: കെ.ഷാജി(സി.പി.ഐ എം സെന്‍ട്രല്‍ സൗത്ത് ബ്രാഞ്ച് സിക്രട്ടറി, മോറാഴ സ്റ്റംസ് കോളേജ് ജീവനക്കാരന്‍), ഷൈജു (ഇന്ത്യന്‍ കോഫിഹൗസ്, ധര്‍മ്മശാല).
മരുമക്കള്‍: സൗമ്യ(രാമന്തളി), സുമ (കുന്നത്തൂര്‍പാടി).
സഹോദരങ്ങള്‍: നാണി (വടക്കാഞ്ചേരി), മാധവി(വടക്കാഞ്ചേരി), പരേതരായ കല്യാണി, നാരായണന്‍, ലക്ഷ്മണന്‍.
ശവസംസ്‌ക്കാരം നാളെ (14.09.2026 തിങ്കളാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് മോറാഴ ശ്മശാനത്തില്‍.

Comments
Post a Comment