മകളെ സ്‌കൂളിലാക്കി മടങ്ങിയതിന് പിന്നാലെ യുവതി മരിച്ച നിലയിൽ



വളയം: മകളെ സ്‌കൂളിലേക്ക് അയച്ചതിന് പിന്നാലെ 41കാരിയെ വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം മാരാംവീട്ടിൽ താമസിക്കുന്ന ചാലിൽ ഗിരീഷിന്റെ ഭാര്യ സജില കുമാരി (41) ആണ് മരിച്ചത്.


വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് വീട്ടിലെ മുകളിലത്തെ വരാന്തയിൽ സജിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ വളയം ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


വളയം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു.


ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് ഗിരീഷ് നാട്ടിലെത്തിയ ശേഷമാണ് സംസ്കാരം നടത്തുക. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വലിയകുന്നുമ്മൽ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ.




കല്ലാച്ചി പ്രൊവിഡൻസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി ഗൗരി നന്ദനയാണ് മകൾ. വളയം അമൃത ബേക്കറി ഉടമ വലിയകുന്നുമ്മൽ വാസുവിന്റെയും ശാന്തയുടെയും മകളാണ് സജില. ശ്രീജിഷ, വിജിഷ എന്നിവർ സഹോദരങ്ങളാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??