നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍ മുന്നോട്ട്. ശനിയും ഞായറും കൂടി അവധി ആയതിനാല്‍ ഫലത്തിൽ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും

 


ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍ മുന്നോട്ട്. ശനിയും ഞായറും കൂടി അവധി ആയതിനാല്‍ ഫലത്തിൽ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായക ചതുര്‍ഥി അവധി കൂടി ഉള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടാം.


28, 29, 30 തീയതികളിലാണ് രണ്ടാം ഘട്ട പണിമുടക്ക്. ഇതിന് ശേഷം ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഒട്ടേറെ കക്ഷികള്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ വിശാലമായ കൂടിയാലോചനകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.


ബെഫി, എഐബിഇഎ. എഐബിസി, എന്‍സിബിഇ അടക്കം രാജ്യത്തെ ഏഴ് യൂണിയനുകളുടെ സംയുക്ത സംഘടന യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബര്‍ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബര്‍ 15നാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??