സംസ്ഥാന പോലീസ് കായികമേള സമാപിച്ചു; കണ്ണൂർ സിറ്റി പോലീസ് ഡിവിഷന് മികച്ച ജില്ലാ പോലീസ് കിരീടം

 


കണ്ണൂർ: ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ 47ാമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക്സ് ആൻഡ് ഗെയിംസ് മീറ്റിന് തിരുവനന്തപുരത്ത് ഉജ്ജ്വല സമാപനം. 'YES TO SPORTS, NO TO DRUGS' എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച കായികമേളയിൽ 99 പോയിന്റുകൾ നേടിയ കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ

ജില്ലാ പോലീസ് തലത്തിൽ ചാമ്പ്യൻമാരായി ചരിത്രനേട്ടം സ്വന്തമാക്കി. 


ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിലാണ് കണ്ണൂർ സിറ്റി മികച്ച പ്രകടനം കാഴ്ചവെച്ചത്. 4 സ്വർണവും 5 വെള്ളിയും 5 വെങ്കലവും അടക്കമുള്ള മെഡലുകളാണ് കണ്ണൂർ സിറ്റി ടീം വാരിക്കൂട്ടിയത്. 37 പോയിന്റുകളോടെ ഇടുക്കി ജില്ലാ പോലീസ് രണ്ടാം സ്ഥാനവും, 36 പോയിന്റുകളോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 


സംസ്ഥാനത്തെ വിവിധ പോലീസ് ജില്ലകളിൽ നിന്നും സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നും ആംഡ് പോലീസ് ബറ്റാലിയനുകളിൽ നിന്നുമായി രണ്ടായിരത്തോളം കായികതാരങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. സമാപന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശനിൽ നിന്നുംവിജയികൾക്കുള്ള ട്രോഫി കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ടീം ഏറ്റുവാങ്ങി.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??