അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നാളെ : തളിപ്പറമ്പിൽ ബാങ്ക് ജീവനക്കാർ പ്രകടനം നടത്തി.

 

തളിപ്പറമ്പ : ബാങ്കുകളിൽ പഞ്ചദിന പ്രവൃത്തി വാരം നടപ്പിലാക്കുക, സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ ഇൻസെന്റീവ് പദ്ധതി പിൻവലിക്കുക, വാഗ്ദാനങ്ങളും കരാറുകളും പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) നേതൃത്വത്തിൽ നാളെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.പണിമുടക്കിനോടനുബന്ധിച്ച് തളിപ്പറമ്പിൽ ബാങ്ക് ജീവനക്കാരും ഓഫീസർമാരും പ്രതിഷേധ പ്രകടനം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ കെ സിബി, ടി പി ബാബു, സജിൽ പൗലോസ് , പ്രിമ വി വി, എൻ കെ അനിൽകുമാർ, പി എം ശ്രീരാഗ്, എം വി ലിജു, ഇ വി നമ്പൂതിരി, കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു. *ബാങ്കുകൾ തുടർച്ചയായി മൂന്നു ദിവസം അടഞ്ഞു കിടക്കും.* സമരത്തോട് അനുബന്ധിച്ച് നാളെ കണ്ണൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരിസരത്ത് നടക്കുന്ന ബാങ്ക് ജീവനക്കാരുടെ മഹാ ധർണ്ണ ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??