പത്താം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.
കാഞ്ഞങ്ങാട് : പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീടിന്റെ മച്ചില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ പള്ളിക്കര കീക്കാനിലെ ധ്യാന്‍രാജ് (15) ആണ് മരിച്ചത്.
കാസര്‍കോട് ബി ഇ എം എച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മംഗളൂരു കലക്ടറേറ്റ് ഓഫിസ് ജീവനക്കാരനായ രാജേഷ് കുമാറിന്റെയും മാന്യ കല്ലക്കട്ടയിലെ അധ്യാപികയായ നിരീക്ഷയുടെയും മകനാണ്. സഹോദരി: തന്‍വി.

Comments
Post a Comment