പ്രായ പൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു ; രക്ഷിതാവിനെതിരെ കേസ്
ചൊക്ലി: ചൊക്ലിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു.
മേനപ്രത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കുട്ടി അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പൊലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും രക്ഷിതാവിനെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തു എന്നാണ് പൊലീസിന്റെ നിലപാട്.
ചൊക്ലി എസ്.ഐ ആർ.രാകേഷും സംഘവുമാണ് മേനപ്രത്ത് വാഹന പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ അപകടകരമായ രീതിയിൽ ഒരു കുട്ടി സ്കൂട്ടർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ KL 58 AP 1473 നമ്പരുള്ള സ്കൂട്ടർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ സ്കൂട്ടറിന്റെ ഉടമ രക്ഷിതാവാണ് എന്ന് വ്യക്തമായതോടെയാണ് കേസെടുത്തത്.
മേക്കുന്ന് കല്ലുകൊത്തിയ പറമ്പത്ത് കെ.പി. റഷീദിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിത 125-ാം വകുപ്പും മോട്ടോർ വാഹന നിയമത്തിലെ 5(1), 199 (A) വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്.

Comments
Post a Comment