തളിപ്പറമ്പ് : ലാബിൽ പറന്നെത്തി കാട്ടു താറാവും കുട്ടോളും , സുരക്ഷിതമാക്കി ജീവനക്കാർ
തളിപ്പറമ്പ് : ചുടല ലിയോ ലാബിൽ അപ്രതീക്ഷിതമായി എത്തപ്പെട്ട കാട്ടു താറാവിനെയും കുട്ടികളെയും സുരക്ഷിതമായി ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു. വ്യാഴാഴ്ച്ച ഉച്ചയോടെ
ലാബിന്റെ അകത്തേക്ക് കാട്ടുതാറാവും 10 കുട്ടികളുമാണ് പറന്നെത്തിയത്.
ലാബിലെ ജീവനക്കാർ താറാവിനെയും കുട്ടികളെയും കണ്ടതിനെത്തുടർന്ന് വാതിൽ അടച്ച് ലാബിനുള്ളിൽ സുരക്ഷിതമാക്കി.
ഇതിനുശേഷം തളിപ്പറമ്പ് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം
ഫോറസ്റ്റിന്റെയും മാർക്കിന്റെയും റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി അതിനെ സുരക്ഷിതമായി പിടികൂടി അതിന്റെ ആവാസ വ്യവസ്ഥയിൽ വിട്ടയച്ചു.

Comments
Post a Comment