പാവന്നൂർ മൊട്ടയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം
മയ്യിൽ
പാവന്നൂർമൊട്ടയിൽ എസ്എഫ്ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നിർവഹിക്കാനെത്തിയപ്പോഴാണ് യൂത്ത് കോൺഗ്രസുകാർ അക്രമം അഴിച്ചുവിട്ടത്.
എന്ന് പരാതി
ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകൻ അക്ഷയ് കൊളച്ചേരി, എസ്എഫ്ഐ എറിയാ സെക്രട്ടറി നന്ദകിഷോർ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ അക്ഷയ് കണ്ണൂർ എകെ ജി ആശുപത്രിയിലും, നന്ദകിഷോറും മയ്യിൽ ആശുപത്രിയിലും ചികിത്സ തേടി.. സംഭവത്തിൽ മയ്യിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Comments
Post a Comment