ആഴ്ചയിൽ 10 കിലോ എംഡിഎംഎ ബിസിനസ്; മലയാളി നഴ്സിങ് വിദ്യാർഥിയും സുഹൃത്തും നോയിഡയിൽ പിടിയിൽ

 



ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് പാക്ക് ചെയ്യുന്നതിനുള്ള ഡിജിറ്റൽ സ്കെയിൽ, പാക്കിങ് സീലർ, 5000-ത്തിലധികം സിപ് ലോക്ക് കവറുകൾ, കറൻസി നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു


പന്തീരാങ്കാവിൽ നിന്ന് ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിലെ തുടരന്വേഷണത്തിൽ നഴ്സിങ് വിദ്യാർഥിയും സുഹൃത്തും പിടിയിൽ. ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവാവിനെയും നഴ്‌സിങ് വിദ്യാർഥിയെയും ഡൽഹിയിൽ നിന്ന് പോലീസും ഡാൻസാഫും ചേർന്നാണ് പിടികൂടിയത്. 


മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വലയിലാക്കിയത്.


കഴിഞ്ഞ മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് പോലീസ് ഒരു കിലോ എംഡിഎംഎ കസ്റ്റഡിയിലെടുത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ (25), ആദിൽഷാ (20), മുഹമ്മദ് ഫർഹാൻ (22) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് ഡൽഹിയിൽ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നതെന്ന വിവരവും അജ്മലിന്റെയും സൂര്യയുടെയും പങ്കും പുറത്തുവരുന്നത്.


തുടർന്ന് ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നോയിഡയിൽ സൂര്യയുടെ പേരിലുള്ള ആഡംബര ഫ്ലാറ്റിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് പാക്ക് ചെയ്യുന്നതിനുള്ള ഡിജിറ്റൽ സ്കെയിൽ, പാക്കിങ് സീലർ, 5000-ത്തിലധികം സിപ് ലോക്ക് കവറുകൾ, കറൻസി നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.


നോയിഡയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഓരോ ആഴ്ചയിലും പത്ത് കിലോയിൽ അധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നതായി പ്രതികൾ മൊഴി നൽകി. 


ഡൽഹിയിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് രഹസ്യമായി ലഹരിമരുന്ന് കടത്തിയിരുന്നത്. 

കഴിഞ്ഞ മാസം മലപ്പുറത്ത് പിടികൂടിയ 13 കിലോ എംഡിഎംഎ നൽകിയതും ഇവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടി രൂപയിലധികം മൂല്യമുള്ള ലഹരി ഇടപാടുകൾ പ്രതികൾ നടത്തിയിട്ടുണ്ട്. അജ്മലിനെതിരെ മലപ്പുറത്ത് മറ്റ് കേസുകളും നിലവിലുണ്ട്.


പന്തീരാങ്കാവ് ഇൻസ്പെക്ടർ എ. നിതിൻ, എസ്.ഐ അർജുൻ അജിത്, ഫറോക്ക് എ.സി.പി സ്ക്വാഡ് അംഗങ്ങളായ സബീഷ്, അഖിൽ ബാബു, ഡാൻസാഫ് അംഗങ്ങളായ അതുൽ, ലതീഷ്, നല്ലളം പോലീസ് സ്റ്റേഷനിലെ ഷമാന എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??