കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കുള്ള യോഗ പരിശീലനത്തിന് തുടക്കം കുറിച്ചു.

 




കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ പഞ്ചായത്ത് തല ഉത്ഘാടനം നടത്തി. പഞ്ചായത്തിലെ 15സ്കൂളുകളിലെ കുട്ടികൾക്കാണ് യോഗ പരിശീലനം നൽകുന്നത്. ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ. വത്സൻ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണ് ടിന്റു സുനിൽ, വാർഡ് മെമ്പർമാരായ ബഷീർ. കെ. കെ. ഹിളർ. സി. എച്ച്, സജീവ്. കെ. പി, സി. പുരുഷോത്തമൻ, അസിസ്റ്റന്റ് സെക്രട്ടറി ജനേഷ്. ഇ, പി ടി എ പ്രസിഡന്റ് നിസാർ, എം. രാമചന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഹെഡ് മിസ്ട്രസ്സ് ശ്രീജ ടീച്ചർ സ്വാഗതവും ഷമിൻ രാജ് നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??