മാലിന്യ സംസ്കരണത്തിൽ വീഴ്ച- 16000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ പരിശോധന നടത്തി. മാലിന്യ സംസ്കരണത്തിൽ വീഴ്ച്ചവരുതിയ ഓൾഡ് സ്ക്രാപ്പ് സെന്റർ, റയാൻ ഫ്രൂട്ട്സ്, ഗപ്പു ബേക്ക്സ്, എന്നീ സ്ഥാപനങ്ങൾക്കെതിരെയും സെറാമിക് പോയിന്റ് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന ബിൽഡിംഗിന്റെ ഉടമസ്ഥനെതിരെയും നടപടികൾ സ്വീകരിക്കുകയും ആകെ 16000 രൂപ പിഴചുമത്താൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം ജിഷ്ണുരാജ് എം, ദിബിൽ സി കെ, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീന വി എന്നിവർ പങ്കെടുത്തു.

Comments
Post a Comment