പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന കുന്നുമ്മൽ വീട്ടിൽ അഡ്വ: രാധാകൃഷ്ണൻ അന്തരിച്ചു
അച്ഛൻ പരേതനായ ചുള്ളേരി വീട്ടിൽ അനന്തൻ നായർ, അമ്മ പരേതയായ കുന്നുമ്മൽ വീട്ടിൽ മാധവിയമ്മ, ഭാര്യ പരേതയായ കണ്ണോത്ത് കസ്തൂരി, മക്കൾ സീത ബാംഗ്ലൂർ, അർജ്ജുൻ USA, മരുമക്കൾ ദിനകരൻ ബാംഗ്ലൂർ, കാവ്യ USA. സഹോദരങ്ങൾ കെ.വി വിജയൻ കണ്ണപുരം, കെ.വി, ശശിധരൻ ദുബായ്, കെ.വി തമ്പാൻ വെങ്ങര, പരേതരായ അഡ്വ: കെ.വി.രാമചന്ദ്രൻ, കെ.വി വേലായുധൻ, കെ.വി പ്രേമവല്ലി.
6/9/2026 ഞായറാഴ്ച രാവിലെ 9.30 മുതൽ 9.45 മണി വരെ പയ്യന്നുർ ബാർ അസോസിയേഷൻ സ്ഥാനത്തും 10. മണി മുതൽ 11 മണി വരെ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള വസതിയിലും 11.15 മുതൽ 11.30 വരെ വെങ്ങര തറവാട്ടിലും പൊതുദർശനത്തിനു ശേഷം വെങ്ങര സാമൂദായ സ്മശാനത്തിൽ സംസ്കരിക്കും.

Comments
Post a Comment