തളിപ്പറമ്പ് : റോഡരികിൽ അടുക്കി വെച്ച ഇലക്ട്രിക്ക് പോസ്റ്റ് ദേഹത്ത് വീണ് യുവാവ് മരിച്ചു

 




തളിപ്പറമ്പ്: റോഡരികില്‍ അടുക്കിവെച്ച ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

കാഞ്ഞിരങ്ങാട് വടക്കേമൂലയിലെ കേളോത്ത് വീട്ടില്‍ കെ.അജീഷാ

(36)ണ് മരിച്ചത്.

ഇന്നലെ (ആഗസ്റ്റ്-13)രാത്രി ഏഴോടെയായിരുന്നു അപകടം. ഗുരുതമായി പരുക്കേറ്റ അജീഷിനെനാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.

പി.ചന്ദ്രന്‍-കേളോത്ത് മാധവി ദമ്പതികളുടെ മകനാണ്.

ഇലക്ട്രീഷ്യനാണ് മരിച്ച അജീഷ്.

സഹോദരങ്ങള്‍: ചന്ദ്രിക, സുഷമ(കോട്ടക്കടവ്).

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് (ആഗസ്റ്റ്-14)ഉച്ചക്ക് 12.30 ന് സംസ്‌ക്കരിക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.