കണ്ണൂർ : തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി..

 


കണ്ണൂർ:  തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബുവിനെ (25) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.


ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി തലശ്ശേരി ടെമ്പിൾ​ ഗേറ്റിലെ സ്ത്രീകളുടെ ഹോസ്റ്റലിലാണ് താമസം. വ്യാഴാഴ്ച രാത്രി മുറിയിൽ നിന്ന് പ്രതികരണം ഒന്നും ഇല്ലാതായതോടെ മറ്റുള്ളവർ അലീനയെ പലതവണ വിളിച്ചു നോക്കി.


വാതിൽ തുറക്കാത്തതിനാൽ സംശയമായി. തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നതോടെയാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലശ്ശേരിയിൽ നാല് വർത്തെ നഴ്സിങ് പഠനം പൂർത്തിയാക്കിയ അലീന, കഴിഞ്ഞ ഒരു വർഷമായി നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. 1056, 0471-2552056).


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.