ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പെരിങ്ങോo വയക്കര ഗ്രാമപഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടി
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ പാടിയോട്ടുച്ചാലിൽ നടത്തിയ പരിശോധനയിൽ 154 കിലോഗ്രാം വ്യാജ ബയോ ക്യാരി ബാഗുകൾ പിടിച്ചെടുത്ത് നൗഷാദ് എം ടി പി, രവീന്ദ്രൻ പി എന്നിവരിൽ നിന്നും 10000 രൂപ വീതം പിഴ ഈടാക്കി. വ്യാജ കാരി ബാഗുകൾ പാടിയോട്ടുചാൽ പ്രദേശങ്ങളിൽ വ്യാപകമായി വിൽപ്പന നടത്തുന്നു എന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് ഇത്തരത്തിലുള്ള വ്യാജ ക്യാരി ബാഗുകൾ പിടിച്ചെടുത്തത്. ബയോ എന്ന വ്യാജേന Eco star, Green king, Rainbow, Palm tree എന്നീ പേരുകളിൽ ഉള്ള ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ എല്ലാം തന്നെ ഡൈക്ലോറോ മീഥേൻ ലായനി ഉപയോഗിച്ച് ടെസ്റ്റിങ്ങു നടത്തി വ്യാജൻ എന്ന് സ്ഥിരീകരിച്ചു. കസ്റ്റമേഴ്സിനെ തെറ്റിദ്ധരിപ്പിച്ച് ഇത്തരത്തിൽ നിരവധി ബ്രാൻഡുകൾ മാർക്കറ്റിൽ ഇറങ്ങുന്നുണ്ടെന്നും ഇത്തരം വ്യാജ ക്യാരി ബാഗുകൾ വിതരണം ചെയ്യുന്ന ഡീലർമാരെ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ സ്‌ക്വാഡ് ലീഡർ ശ്രീ അഷറഫ് പി പി, ടീം അംഗം ജിഷ്ണുരാജ് എം, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സപ്ന കെ എന്നിവർ പങ്കെടുത്തു.


Comments
Post a Comment