റെയിൽ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്തുകൊണ്ട് നടന്ന് പോകവെ പെട്ടെന്ന് ട്രെയിൻ വരികയും കാറ്റടിച്ച് മുത്തശ്ശിയും കുട്ടിയും തെറിച്ചുവീഴുകയും ആയിരുന്നു



കാസർകോട്: ട്രെയിൻ 

കടന്നുപോകുന്നതിനിടെ കാറ്റടിച്ച് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന 5 വയസുകാരി മരിച്ചു. കാസർകോട് ചെങ്കളയിലാണ് സംഭവം. നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്, ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്..


ഇക്കഴിഞ്ഞ 18ാം തീയതി മൊഗ്രാൽ നാങ്കിയിലാണ് സംഭവമുണ്ടായത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. റെയിൽ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്തുകൊണ്ട് നടന്നുപോകുകയായിരുന്നു നഫീസ. ഇതിനിടെ ട്രെയിൻ വരികയും കാറ്റടിച്ച് നഫീസയും കുട്ടിയും തെറിച്ചുവീഴുകയും ചെയ്തു


വീഴ്ചയിൽ ഇരുവർക്കും സാരമായി പരിക്കേറ്റു. കുട്ടിയെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി നഫീസ ചികിത്സയിൽ തുടരുകയാണ്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം