പുലർച്ചെ അഞ്ചരയ്ക്കും സുഹൃത്തുക്കളോട് ചിരിച്ചുസംസാരിച്ചു, ഒരു മണിക്കൂറിപ്പുറം ഹോസ്റ്റൽ മുറ്റത്ത് മരിച്ച നിലയിൽ,
പുലർച്ചെ അഞ്ചരയ്ക്കും സുഹൃത്തുക്കളോട് ചിരിച്ചുസംസാരിച്ചു, ഒരു മണിക്കൂറിപ്പുറം ഹോസ്റ്റൽ മുറ്റത്ത് മരിച്ച നിലയിൽ, എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയുടെ വിയോഗം വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ...
കൊച്ചി: എറണാകുളം സ്വദേശിയായ നിയമ വിദ്യാർഥിയെ കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കോർപറേഷൻ 33ാം ഡിവിഷനിൽ പാലാരിവട്ടം പഴശ്ശി ലൈനിൽ ജെബിൻ ജോസിൻ്റെ ഏക മകൻ ജുവൻ ജോസ് (19) ആണ് മരിച്ചത്. ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിയാണ് ജുവൻ. പ്ലസ്ടുവിന് ശേഷം മികച്ച വിജയം കൈവരിച്ച്, ദേശീയതലത്തിലെ ക്ലാറ്റ് പ്രവേശന പരീക്ഷയിലൂടെയാണ് ഏതാനും മാസം മുമ്പ് ജുവൻ കൊൽക്കത്തയിൽ എത്തിയത്..
എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കാറുള്ള ജുവൻ ഞായറാഴ്ച രാത്രി ഏഴരയ്ക്കും വീട്ടുകാരുമായി സംസാരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചര വരെ സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നതായും വിവരമുണ്ട്. എന്നാൽ, രാവിലെ ആറരയോടെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം..
ഏറെ ആഗ്രഹിച്ചു കിട്ടിയ പഠന സൗകര്യത്തിൽ ജുവൻ വളരെയധികം സന്തോഷവാനായിരുന്നുവെന്ന് ബന്ധുക്കൾ ഓർക്കുന്നു. മകന്റെ അപ്രതീക്ഷിത വിയോഗവാർത്ത അറിഞ്ഞ നടുക്കത്തിലാണ് പാലാരിവട്ടത്തെ കുടുംബാംഗങ്ങളും നാട്ടുകാരും..

Comments
Post a Comment