ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു, തകർന്ന കാർ വെട്ടിപ്പൊളിച്ചു പുറത്തെടുത്തിട്ടും രക്ഷിക്കാനായില്ല, പിഞ്ചുമക്കളും അമ്മയും തീവ്രപരിചരണ വിഭാഗത്തിൽ...

 



ആയൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു, തകർന്ന കാർ വെട്ടിപ്പൊളിച്ചു പുറത്തെടുത്തിട്ടും രക്ഷിക്കാനായില്ല, പിഞ്ചുമക്കളും അമ്മയും തീവ്രപരിചരണ വിഭാഗത്തിൽ...


​കോഴഞ്ചേരി: വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. കോഴഞ്ചേരി കിഴക്കേവലിയ വീട്ടിൽ നൈനാൻ വർഗീസ് (60), വാഹനം ഓടിച്ചിരുന്ന മകൻ റോബിൻ നൈനാൻ (33) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൈനാൻ വർഗീസിന്റെ ഭാര്യ റോസി നൈനാൻ, റോബിന്റെ മക്കളായ ആദം, അഥീൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ചൊവ്വാഴ്ച വൈകിട്ട് ആയൂർ പാലത്തിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരം ഹാപ്പി ലാൻഡ് സന്ദർശിച്ച് മടങ്ങുകയായിരുന്നു കുടുംബം. കോഴഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയ റോബിനെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. രക്ഷാപ്രവർത്തകർ കാർ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്..


കടയ്ക്കൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും, ചടയമംഗലം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം എം.സി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.