വാടകവീട്ടിൽ കിടന്നുറങ്ങുമ്പോൾ ശംഖ് വരയൻ്റെ കടിയേറ്റു ,ആൻ്റിവെനം നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല : കണ്ണൂരിനെ നടുക്കി നബീസയുടെ ദാരുണാന്ത്യം.

 



തളിപ്പറമ്പ് : കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് ഒരാൾ കൂടി മരിച്ചത് ജനങ്ങളിൽ ഭീതി പരത്തുന്നു. തളിപറമ്പ് പട്ടുവം 

മുതുകുട സ്വദേശിനി നബീസയാണ് (70) യാണ് പാമ്പുകടിയേറ്റുള്ള ചികിത്സയ്ക്കിടെ അതി തീവ്ര പരിചരണ വിഭാഗത്തിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് കിടന്നുറങ്ങവെ വീട്ടിൽ നിന്നും പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപിച്ചത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്ത് വീട്ടിനകത്ത് വച്ചുതന്നെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. 

ആദ്യഘട്ടത്തില്‍ പാമ്പുകടിച്ചതാണെന്ന് ബന്ധുക്കൾക്ക് മനസിലായിരുന്നില്ല. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ശരീരത്തില്‍ പാടുകളുമുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്. ശ്വാസകോശത്തിനെ അടക്കം ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. നബീസയെ രക്ഷപെടുത്തുന്നതിനായി ആൻ്റിവെനം നൽകി വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു ശംഖ് വരയൻ പാമ്പാണ കടിച്ചതെന്നായിരുന്നു സംശയം.

തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് കുട്ടിയുൾപ്പെടെ 4 പേരാണ് മരിച്ചത്. അതിൽ ഏറ്റവും ഒടുവിലത്തെയാളാണ് നബീസ .


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം