ഭാര്യയുടെ വിയോഗത്തിന് പിന്നാലെ ഭർത്താവും മടങ്ങി, പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ശ്രീകുമാർ നായരുടെ മരണം...

 


ജുബൈൽ: അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ശ്രീകുമാർ നായർ (40) അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് മകൾ ദേവികക്കൊപ്പം അദ്ദേഹം നാട്ടിലെത്തിയത്. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള ജുബൈലിൽ റാസ് തനൂറയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു..


ഒരു വർഷം മുൻപ് ഇതേ സമയത്താണ് ശ്രീകുമാറിന്റെ ഭാര്യ ശ്രീലക്ഷ്മി അന്തരിച്ചത്. ജുബൈൽ അൽ മന ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ശ്രീലക്ഷ്മി ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഭാര്യയുടെ ഒന്നാം ചരമവാർഷിക വേളയിൽ തന്നെ ശ്രീകുമാറും വിടവാങ്ങിയത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി..


​ജുബൈലിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നവോദയ കുടുംബവേദി ജുബൈൽ ടൗൺ ഏരിയ കമ്മിറ്റി അംഗമായിരുന്നു. രാജൻ നായരുടെയും, ശാന്തയുടെയും മകനാണ്. ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ 6ാം ക്ലാസ് വിദ്യാർത്ഥിനി ദേവിക ഏക മകളാണ്. മാതാപിതാക്കൾ രണ്ടുപേരെയും നഷ്ടപ്പെട്ട ഈ കൊച്ചു പെൺകുട്ടിയുടെ ദുഃഖം പ്രവാസലോകത്തെ നോവിക്കുന്ന ഒന്നായി മാറി. സംസ്കാരം പിന്നീട് നടക്കും..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം