ഇനിയൊരിക്കലും മടങ്ങിവരാത്ത യാത്ര, വാൽപ്പാറയിലെ കൊടുംവളവിൽ തകർന്നു വീണത് ഒരു വിദ്യാലയത്തിന്റെ സ്വപ്നങ്ങൾ. പ്രധാനാധ്യാപികയും അധ്യാപികയും കുടുംബാംഗങ്ങളും ഉൾപ്പെടെ 9 പേർക്ക് കണ്ണീരോടെ വിട നൽകി നാട്...
പൊള്ളാച്ചി: തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ വൻ വാഹനാപകടത്തിൽ 9 മലയാളികൾ മരിച്ചു. മലപ്പുറം ജില്ലയിലെ പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും, ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ നിന്നുള്ള വിനോദ യാത്രയ്ക്കിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്..
അപകടത്തിൽ ജീവൻ നഷ്ടമായവർ:
അജിത (പ്രധാനാധ്യാപിക) (54), ഷക്കീന (37), ആശ (41), റംല (52), ഹിഷാം (12), അബ്ദുല്‍ മജീദ് (43), സുഹറ (43), സാജിത (45), റുഖിയ (39)
ചികിത്സയിൽ കഴിയുന്നവർ:
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മസീൻ (10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നൗഷാദ്, ഷഹദിൻ (11), ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
'രണ്ട് വർഷമായി പാങ്ങ് സ്കൂളിലെ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്ന അജിത ടീച്ചർ പുലാമന്തോൾ പാലൂർ സ്വദേശിനിയാണ്. പരേതരായ കെ. പത്മനാഭൻ നായരുടെയും മീനാക്ഷിക്കുട്ടിയുടെയും മകളാണ്. ശിവരഘുവാണ് ഭർത്താവ്. മക്കൾ അഭിരാമി, അവന്തിക.
'കൊളത്തൂർ സ്വദേശിനിയായ ആശ ടീച്ചര്‍ ദീർഘകാലമായി പാങ്ങ് സ്കൂളിലെ അധ്യാപികയായിരുന്നു. പരേതനായ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ചന്ദ്രന്റെയും, ചന്ദ്രമതിയുടെയും മകളാണ്. ജിതേഷാണ് ഭർത്താവ്. മക്കൾ ഐശ്വര്യ, അക്ഷര, അശ്വത്.
ഒരു വിദ്യാലയത്തെയും മലയാളി സമൂഹത്തേയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ ദാരുണമായ വിയോഗം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ..

Comments
Post a Comment