സാധനം വാങ്ങുന്നതിനെ ചൊല്ലിയുള്ള നിസ്സാര വഴക്ക് കലാശിച്ചത് മരണത്തില്‍, ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ 25 കാരി വിടവാങ്ങി. വിവാഹം കഴിഞ്ഞ് 5ാം മാസം നാടിനെ നടുക്കിയ ദുരന്തം.
കരിങ്കല്ലത്താണി: നിസ്സാര തർക്കത്തിനൊടുവിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. അരക്കുപറമ്പ് മാട്ടറയ്ക്കൽ ഇബ്രാഹിംപടിയിലെ ചേരിക്കല്ലൻ ഷഫ്ന (25) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംഭവത്തിൽ ഭർത്താവ് ചേരിക്കല്ലൻ മുൻഷാദിനെ (30) പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു..
കഴിഞ്ഞ 20ാം തീയതി ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിലേക്ക് സാധനം വാങ്ങുന്നതിന ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ മുൻഷാദ് ഷഫ്നയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുക ആയിരുന്നു. 5 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹങ്ങളിൽ 2 പേർക്കും ഓരോ കുട്ടികളുണ്ട്.

Comments
Post a Comment