ചെങ്കൽ വില വർധന: തീരുമാനത്തിൽ നിന്ന് പിന്മാറി ഉടമകൾ
കണ്ണൂർ: ചെങ്കല്ലിന് ഒന്നിന് എട്ട് രൂപ വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ചെങ്കൽ ക്വാറി ഉടമകൾ പിന്മാറി.
ചെങ്കൽ ക്വാറിയിൽ രണ്ട് രൂപ 50 പൈസയും ലോറിക്ക് 7 കിലോമീറ്ററിന് ഉള്ളിൽ ഒരു രൂപയും വർധിപ്പിക്കാൻ തീരുമാനമായി.
ചെങ്കൽ വ്യവസായ ഉല്‌പാദക ഉടമസ്ഥ സംഘവും യുവജന സംഘടനാ പ്രതിനിധികളും തമ്മിൽ കണ്ണൂരിൽ ഇന്ന് വൈകിട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം.

Comments
Post a Comment