കാട്ടാമ്പള്ളിയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം : ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുമെന്ന് കോർപറേഷൻ മേയർ




വളപട്ടണം :കാട്ടമ്പള്ളി പാലത്തിന്റെ അശാസ്ത്രീയമായ ഷട്ടർ മാനേജ്മെന്റ് കുടിവെള്ളം കിട്ടാതെവാരം കടവ് നിവാസികൾ. കിണറിൽ ഉപ്പ് വെള്ളം കയറിയതിനെ തുടർന്ന് കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ് വാരംകടവ് നിവാസികൾ. കണ്ണൂർ കോർപറേഷൻ പരിധിയിലെ വാരംകടവ് റിംസ് സ്കൂളിന് സമീപത്തെ ഇരുപതോളം വീട്ടുകാരാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്.

കാട്ടാമ്പള്ളി ഷട്ടർ തുറന്നു കിടക്കുന്നതിനാൽ മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ പ്രദേശത്തെ വീടുകളിലെ കിണർ വെള്ളത്തിന് ഉപ്പുരസം അനുഭവപ്പെടുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമാവുന്നത്. ഈ മേഖലയിൽ എല്ലാ വീടുകളിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കണക്ഷൻ ഉണ്ടെങ്കിലും മൂന്ന് ദിവസം കൂടുമ്പോൾ മാത്രം വെള്ളം ലഭിക്കുന്നത് പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു. ദിവസവും കുടിവെള്ളം ലഭ്യമാകുന്നതിനുള്ള നടപടികൾ ഉണ്ടാവണമെന്ന് കോർപറേഷൻ ഭരണാധികരികളോട് 

പ്രദേശവാസികൾ അഭ്യർത്ഥിച്ചു.

ഇന്നലെ വൈകീട്ട് സ്ഥലത്തെത്തിയ മേയർ അഡ്വ.പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്ഥിരം സമിതി അധ്യക്ഷരായറിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ, റിഷാം താണ , റിജിൽ മാക്കുറ്റിഎന്നിവരോടൊപ്പം കൗൺസിലർമാരായ ശഹദ് മാങ്ങടവൻ,അർഷാദ് എന്നിവരോട് പ്രദേശവാസികൾതങ്ങളുടെ പ്രായസങ്ങൾ ഉന്നയിച്ചു. വാട്ടർ അതോറിറ്റി എക്സി.എഞ്ചിനിയറുമായി സംസാരിച്ച മേയർ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വെള്ളം എത്തിക്കണമെന്ന് നിർദ്ദേശം നൽകി. അല്ലാത്തപക്ഷം കോർപറേഷൻ നേരിട്ട് ടാങ്കർ വഴി വെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വീട്ടുകാർക്ക് മേയർ ഉറപ്പ് നൽകി.ഷട്ടർ മാനേജ്മെന്റ് ശാസ്ത്രീയമാക്കാനും പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും മേയർ സർക്കാരിനോട്‌ ആവശ്യപ്പെട്ടു 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..