2 മക്കളുടെ അമ്മയായ ശരണ്യ എന്തിന് ഈ കടുംകൈ ചെയ്തു? കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ...

 



​തൊട്ടിൽപ്പാലം: മാമ്പിലാട് യുവതിയെയും യുവാവിനെയും ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ ജീവനൊടുക്കിയിയ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തൻകണ്ടി അജേഷ് (32) എന്നിവരാണ് മരിച്ചത്. ഒരേ കയറിൽ മരിച്ച നിലയിലായിരുന്നു ഇരുവരുടെയും..


ചൊവ്വാഴ്ച രാവിലെ പുതിയ വീട് വൃത്തിയാക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ശരണ്യ. എന്നാൽ നേരം വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിലാണ് തൊട്ടിൽപ്പാലം കള്ളാട് മലയിലെ മാമ്പിലാട് ഇവരെ കണ്ടെത്തിയത്..


വിവാഹിതയായ ശരണ്യക്ക് 2 മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിശദമായ പരിശോധനകള്‍ക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.