വേനൽ കടുക്കുമ്പോൾ പാമ്പുകൾ പുറത്തേയ്ക്ക്, മറഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയാം

 


വേനൽ കടുക്കുമ്പോൾ പാമ്പുകൾ പുറത്തേയ്ക്ക്, മറഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയാം



സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. ചൂടിനെ നേരിടാൻ ജനങ്ങൾ പല വഴി തേടുമ്പോൾ മറിഞ്ഞിരിക്കുന്ന മറ്റൊരു അപകടം കൂടി നമുക്ക് മുൻപിലുണ്ട്. അത് പാമ്പുകളാണ്.


മനുഷ്യർക്ക് പോലും സഹിക്കാൻ കഴിയാത്ത ഈ അന്തരീക്ഷത്തിൽ മാളങ്ങൾക്ക് ഉള്ളിൽ വസിക്കുന്ന പാമ്പുകൾ അതിലേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. 


അതുകൊണ്ട് തന്നെ തണുപ്പ് പ്രദേശങ്ങൾ തേടി ഇവ മാളങ്ങളിൽ നിന്നും പുറത്തിറങ്ങും. ‌ശീതരക്തമുള്ള ഉരഗങ്ങളായത് കൊണ്ടാണ് ഇവ തണുപ്പ് തേടി ഇറങ്ങുന്നത്.


വീടുകളിലെ ചില ഇടങ്ങളാണ് വേനൽക്കാലത്ത് ഇവയ്ക്ക് സുരക്ഷിതത്വം. അവരുടെ സുരക്ഷിതത്വം മനുഷ്യർക്ക് മറഞ്ഞിരിക്കുന്ന അപകടം കൂടിയാണെന്ന് ബീസ്റ്റ് ഫോറസ്റ്റ് ഓഫീസറും ​സർക്കാർ അം​ഗീകൃത പാമ്പ് സംരക്ഷ കൂടിയായ ഡോ. റോഷ്നി ജി എസ് പറയുന്നു.


🟠വീടും വീടിന്റെ പരിസരവും വൃത്തിയായി സൂക്ഷിക്കുക.


🟠വീടിനോട് ചേർന്ന് നിൽക്കുന്ന മരങ്ങളും വള്ളി ചെടികളും ചാഞ്ഞ് കിടക്കുന്ന മരകൊമ്പുകളും ഉണ്ടെങ്കിൽ വെട്ടി മാറ്റണം.


🟠ചെടിച്ചട്ടികൾ, ഇൻഡോർ ആന്റ് ഔട്ട്ഡോർ പ്ലാന്റുകൾ എപ്പോഴും തണുപ്പ് നിറഞ്ഞ ഇടങ്ങളായത് കൊണ്ട് തന്നെ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.


🟠ഭക്ഷണാവശിഷ്ടങ്ങൾ കഴിവതും പുറത്ത് അധികം കളയാതിരിക്കുക. ഭക്ഷണ അവശിഷ്ടങ്ങൾ പുറത്തെറിഞ്ഞാൽ അത് കഴിക്കാൻ എലികളും അവയെ പിടിക്കാൻ പാമ്പുകളും എത്തുന്നതിനുള്ള സാധ്യത വർധിപ്പിക്കും.


🟠അടുക്കളയ്ക്ക് അകത്തുള്ള കബോർഡുകളിലും ​ഗ്യാസ് കുറ്റിക്ക് അടിയിലും ഫ്രിഡ്ജ് ഇരിക്കുന്ന ഇടങ്ങളിലും പാമ്പ് കയറിയിരിക്കാനുള്ള സാധ്യത കൂടും.


🟠വീട്ടിലെ കുളിമുറികളിൽ, കുളിക്കുമ്പോഴും മറ്റും വരുന്ന വെള്ളം പോകുന്നതിനായുള്ള ചെറിയ ഹോളുകൾ വരുന്ന ചെറിയ നെറ്റ് ഉപയോ​ഗിക്കുക.


🟠വെള്ളം പോകുന്നത് പറമ്പിലെ ഓവ് ചാലുകളിലേയ്ക്ക് ആണെങ്കിൽ ആ പൈപ്പ് വഴി പാമ്പ് കുളിമുറിയിലേയ്ക്ക് എത്തുന്നതിനുള്ള സാധ്യത കൂട്ടും. അതുകൊണ്ട് വെള്ളം മാത്രം പോകുന്ന രീതിയുള്ള നെറ്റ് ഉപയോ​ഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


🟠രാത്രി കിടക്കുമ്പോൾ മെത്ത, തലയിണ കട്ടിലിന്റെ അടിഭാഗം എല്ലാം തട്ടി കുടയുകയും പ്രത്യേകം നിരീക്ഷിച്ചതിന് ശേഷം മാത്രം ഉറങ്ങാൻ കിടക്കുക.


🟠ജനലുകളും മറ്റും അടച്ച് ഹോളുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം.


🟠ഹെൽമെറ്റ്, ഷൂസ് എന്നിവയെല്ലാം എടുത്ത് ഇടുന്നതിന് മുൻപേ തന്നെ തറയിൽ തട്ടി കുടഞ്ഞതിന് ശേഷം ധരിക്കുക.


🟠കുളിമുറികളിലെന്ന പോലെ അടുക്കളയിൽ നിന്നും വെള്ളം പോകുന്ന പൈപ്പിന്റെയും ഭാ​ഗങ്ങൾ നെറ്റ് പോലുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് അടച്ച് വെയ്ക്കേണ്ടതാണ്. വെള്ളം മാത്രം പോകുന്ന രീതിയിൽ ഉപയോ​ഗപ്പെടുത്തുക.


🟠ഇപ്പോൾ ഭൂരിഭാ​ഗം വീടുകളിലും അടുക്കള തീർത്തും ​ഗ്രിൽ ഉപയോ​ഗിച്ച് നിർമിച്ചതാകും. അതുകൊണ്ട് തന്നെ കൊതുകു വല പോലുള്ള നെറ്റ് വെച്ച് അടയ്ക്കുന്നതും പാമ്പുകൾ അകത്ത് ക‌ടക്കുന്നത് തടയാൻ സാധിക്കും.


🟠പൈപ്പിന്റെ ചുവ‌ടുകളും, പുറത്ത് കുളിമുറി ഉണ്ടെങ്കിൽ അവിടങ്ങളിൽ, കിണറിന് ചുറ്റും, പാമ്പുകൾ കയറി ഇരിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ഇടങ്ങളിൽ പ്രത്യേകം മുൻകരുതലുകൾ എടുക്കുക.


🟠ഫ്രിഡ്ജിനും വാഷിം​ഗ് മെഷീനിന്റെയും അകത്തും പാമ്പുകൾ കയറിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. വാഷിം​ഗ് മെഷീനിന്റെ വെള്ളം പോകുന്ന പൈപ്പുകൾ വഴി അകത്ത് കയറി ഇരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.


🟠യൂറോപ്യൻ ക്ലോസറ്റിനുള്ളിലും പാമ്പ് കയറി ഇരിക്കുന്നത് പതിവ് കാഴ്ചയാണ്. ആയതിനാൽ, ക്ലോസറ്റ് എപ്പോഴും അടച്ചു വെയ്ക്കേണ്ടതാണ്. തുറന്ന് വെയ്ക്കുന്നത് പാമ്പിന് അകത്ത് കയറി കൂടാനുള്ള സാധ്യതയെയാണ് വർധിപ്പിക്കുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം