പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി. പാപ്പിനിശ്ശേരി മാർ ക്കറ്റ് റോഡിന് സമീപ ത്തെ ഹംന ഫാത്തിമ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.20-നാണ് അപകടം നടന്നത്. പാപ്പി നിശ്ശേരി ഇ.എം.എസ്. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.
നാറാത്ത് ആലിങ്കീഴിൽ സ്കൂൾ മുൻവശം ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. Suzuki ബൈക്കും സ്കൂട്ടിയും തമ്മിൽ അപകടം നടന്നത്. മരണപ്പെട്ട യുവാവ് കുട്ട്യാറ്റൂർ പഴശ്ശി സ്വദേശി ദിനിൽ ദിനേശൻ ആണ് മരണപ്പെട്ടത്. അച്ഛൻ : ദിനേശൻ അമ്മ : നളിനി. സഹോദരിമാർ : ദിൽന, സംസ്ക്കാരം : നാളെ
പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം ആന്തൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ. കണ്ണപുരം അയ്യോത്ത് മുട്ടിൽ സ്വദേശിനി കെ വി സീമ (50) ആണ് മരിച്ചത്. മരണം കൊലപാതകമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. സീമയുടെ കൂടെയുണ്ടായിരുന്ന അയൽവാസിയായ ആൺ സുഹൃത്ത് അയ്യോത്തെ കടേല്‍പറമ്പില്‍ വീട്ടില്‍ കെ പി വിജയനെ കണ്ടെത്തിയിട്ടില്ല. ബുധൻ ഉച്ചയ്ക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവ് സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്. വൈകീട്ട് ആറോടെ വിജയന് മുറി പൂട്ടി പുറത്തേക്ക് പോയി. ഇയാള്‍ തിരിച്ച് വരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ അറിയിച്ചത്. വിജയന്റെ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Comments
Post a Comment