പ്ലാവിൽ നിന്നും വീണ് യുവാവ് മരിച്ചു

 



ഭാര്യവീട്ടിലെത്തിയ സനൽ, പറമ്പിലെ പ്ലാവിൽ ചക്കയിടാനായി കയറുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു


കോലഞ്ചേരി: എറണാകുളം കോലഞ്ചേരിയിൽ പ്ലാവിൽ നിന്നും വീണ് യുവാവ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ചെരയ്ക്കാപറമ്പ് മൂലയിൽ സ്വദേശി എം.ജെ. സനൽ (33) ആണ് മരിച്ചത്. കോലഞ്ചേരി കറുകപ്പിള്ളിയിലുള്ള ഭാര്യവീട്ടിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.


കറുകപ്പിള്ളിയിലെ ഭാര്യവീട്ടിലെത്തിയ സനൽ, പറമ്പിലെ പ്ലാവിൽ ചക്കയിടാനായി കയറുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ സനലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സനലിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.