സിപിഐ എം വളപട്ടണം ലോക്കൽ സെക്രട്ടറിയും കർഷകസംഘം കണ്ണൂർ ഏരിയാ പ്രസിഡന്റുമായ ശിഖ നിവാസിൽ ചന്ദ്രൻ പാലക്കൽ ( 69 ) അന്തരിച്ചു..
സിപിഐ എം വളപട്ടണം ലോക്കൽ സെക്രട്ടറിയും കർഷകസംഘം കണ്ണൂർ ഏരിയാ പ്രസിഡന്റുമായ ശിഖ നിവാസിൽ ചന്ദ്രൻ പാലക്കൽ ( 69 ) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ പകൽ മൂന്നിന് പയ്യാമ്പലത്ത്. സിപിഐ എം
കാസർക്കോട് ബേഡകം ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം കാസർക്കോട് ജില്ലാ ഭാരവാഹിയും തളിപ്പറമ്പ് പരിയാരം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഐആർപിസി വളപട്ടണം ലോക്കൽ കൺവീനറാണ്. അച്ഛൻ: പരേതനായ അബൂട്ടി, അമ്മ: പരേതയായ പത്മാവതി.
ഭാര്യ: വത്സല. മക്കൾ: ശിഖ ( എ കെ ജി സഹകരണ ആശുപത്രി ജീവനക്കാരി), പ്രവീൺ, മനോജ് .
മരുമക്കൾ : അഷിജ, ഹരിണി, പരേതനായ മനോജ് കുമാർ.
സഹോദരങ്ങൾ :
സുമതി , ശാന്ത, രാധ, പരേതരായ ബാബു, സതീശൻ. മൃതദേഹം തിങ്കൾ പകൽ 11. 30 മുതൽ വീട്ടിൽ പൊതു ദർശനത്തിനുവെക്കും.

Comments
Post a Comment