പാമ്പ് കടിയേറ്റ് വീണ്ടും മരണം, മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു കുട്ടി, കാലിൽ എന്തോ കടിച്ചെന്ന് കരഞ്ഞുപറഞ്ഞുണർന്ന 8 വയസ്സുകാരന് ദാരുണാന്ത്യം...

 



തൃശൂരിന് പിന്നാലെ പാമ്പ് കടിയേറ്റ് വീണ്ടും മരണം, മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു കുട്ടി, കാലിൽ എന്തോ കടിച്ചെന്ന് കരഞ്ഞുപറഞ്ഞുണർന്ന 8 വയസ്സുകാരന് ദാരുണാന്ത്യം...


തിരുവനന്തപുരം: തൃശൂരിന് പിന്നാലെ തലസ്ഥാനത്തും ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് പിഞ്ചുബാലന് ദാരുണാന്ത്യം. ചിറയിൻകീഴ് ആഴൂർ മൂലയിൽ വീട്ടിൽ ദിലീപ്, അനു ദമ്പതികളുടെ മകൻ ദിക്ഷൽ (8) ആണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം..


മാതാപിതാക്കൾക്കൊപ്പം വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ദിക്ഷലിന്റെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു. കാലിൽ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് ഉണർന്ന ഉടൻ തന്നെ രക്ഷിതാക്കൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

​പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല..


കുട്ടിക്ക് പാമ്പ് കടിയേറ്റതാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാരും, ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഈ പാമ്പ് തന്നെയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.