കണ്ണൂർ : വാഹനാപകടം; വിമുക്തഭടൻ മരിച്ചു.
പയ്യന്നൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിമുക്തഭടൻ മരിച്ചു. വെള്ളൂർ കാറമേലിലെ പരേതനായ കാമ്പ്രത്ത് കരുണാകര പൊതുവാളിന്റേയും വെള്ളോറ വടക്കേ വീട്ടിൽ ദേവകിയമ്മയുടെയും മകൻ വി.വി. സജേഷ് (50) ആണ് മരിച്ചത്. ടെറിറ്റോറിയൽ ആർമിയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ വെള്ളൂർ പുതിയങ്കാവ് വനിതാ ബാങ്കിന് സമീപമായിരുന്നു അപകടം. സജേഷ് ഓടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് തെന്നി മറിയുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഇദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഈ മാസം എട്ടിനാണ് സജേഷിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ വിയോഗത്തിന് പിന്നാലെ മകനും അപകടത്തിൽ മരിച്ചത് നാടിന് വലിയ നൊമ്പരമായി മാറി.
ഭാര്യ: അനുരാധ (കാഞ്ഞങ്ങാട് പെരിയ). മക്കൾ: വേദിക, വിദ്യുത്. സഹോദരങ്ങൾ: മനോജ്, ചിത്ര.

Comments
Post a Comment