കണ്ണൂർ : റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ നിര്യാതനായി

 



കണ്ണൂർ: ഇരിട്ടി ആറളം സ്വദേശിയും പുന്നാട് താമസക്കാരനുമായ റിട്ട. സി.ഐ. സുരേന്ദ്രൻ കല്ല്യാടൻ (57) നിര്യാതനായി. എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

 പ്രമാദമായ നിരവധി കേസുകൾ തെളിയിച്ച ഉദ്ദ്യോഗസ്ഥനാണ്. ജില്ലയിലും പുറത്തും വിവിധ സ്‌റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറളത്തെ പരേതരായ ഗോവിന്ദൻ നമ്പ്യാരുടെയും പാർവ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പി.സി ശർമ്മിള

മക്കൾ: ശ്രീലക്ഷ്‌മി (ആസ്‌റ്റർ മിംസ്, കാസർക്കോട് )

കാർത്തിക (ബി.ബി.എ വിദ്യാർത്ഥി, ബംഗ്ലുരു )

സഹോദരങ്ങൾ: രവീന്ദ്രൻ, ഹരീന്ദ്രൻ, ദേവി സുജാത

കണ്ണൂർ വിജിലൻസ് സി.ഐ പി.സി. സഞ്ജയ് കുമാറിൻ്റെ സഹോദരി ഭർത്താവ് കൂടിയാണ് സുരേന്ദ്രൻ കല്ല്യാടൻ.


നാളെ ( 21-4-26, ചൊവ്വാഴ്ച ) പുന്നാട് വീട്ടിൽ 11 മണി വരെ പൊതുദർശനം. ശേഷം മൃതദേഹം ആറളത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. സംസ്ക്കാര ചടങ്ങുകൾ തറവാട്ട് ശ്മശാനത്തിൽ നടക്കുന്നതാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം