ഒരു വീടിനുള്ളിൽ ഒടുങ്ങിയ 2 ജീവനുകൾ, 13 വയസ്സുകാരിയായ മകളെ ശ്വാസംമുട്ടിച്ച് ജീവനെടുത്ത ശേഷം അമ്മ ജീവനൊടുക്കി...

 


​ബെംഗളൂരു: കർണാടക തലസ്ഥാനത്തെ നടുക്കി അമ്മയുടെയും, മകളുടെയും മരണം. 13 വയസ്സുകാരിയായ മകളെ ശ്വാസംമുട്ടിച്ച് ജീവനെടുത്ത ശേഷം അമ്മ ജീവനൊടുക്കി.. ബെംഗളൂരുവിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറത്തറിയുന്നത്. സുവർണ (40), മകൾ (13) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി..


​സംഭവത്തിൽ പോലീസ് നിലവിൽ 2 വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


'സുവർണ മകളെ ശ്വാസംമുട്ടിച്ച് കൃത്യം നടത്തിയെന്ന് കാട്ടി ഭർത്താവ് ചന്ദ്രശേഖർ (45) നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. മകളെ കൃത്യം നടത്തിയ ശേഷം സുവർണ സ്വയം ജീവനൊടുക്കിയത് ആണെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം.'


'എന്നാൽ സുവർണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ മഞ്ജുനാഥ് രംഗത്തെത്തി. ഇദ്ദേഹത്തിൻ്റെ പരാതിയിൽ മരണത്തെക്കുറിച്ച് പോലീസ് രണ്ടാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.'


മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണത്തിൽ ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് പോലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണ്.

​ഫോറൻസിക് പരിശോധനാ ഫലങ്ങളും വിശദമായ റിപ്പോർട്ടും പുറത്തുവരുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..