നൂഞ്ഞേരി സ്വദേശി മുഹമ്മദ് സുഫിയാൻ (19) ആണ് മരിച്ചത്.

 

മരണപ്പെട്ട സൂഫിയാൻ 

സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർത്ഥി മരിച്ചു 


 കണ്ണാടിപ്പറമ്പ് : ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രികനായ ഡിഗ്രി വിദ്യാർത്ഥിമരിച്ചു. കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സ് ഡിഗ്രി വിദ്യാർത്ഥി ചേലേരി നൂഞ്ഞേരി യിലെ സഫവില്ലയിൻ മുഹമ്മദ് സൂഫിയാൻ (19) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞി മൗലവിയുടെയുടെയും ജുവൈരിയയുടെയും മകനാണ്. സഹോദരൻ: മുഹമ്മദ് സിനാൻ(ഗൾഫ് ) ഇന്ന് രാവിലെ 8. 30 മണിയോടെ കണ്ണാടിപ്പറമ്പ് ഗവ. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. സ്‌കൂട്ടിയുമായി കൂട്ടിയിടിച്ച് ബൈക്ക് നിയന്ത്രണം വിട്ടതോടെ റോഡരികിലെ ഇരുമ്പ് കൈവരിയിൽ തലയിടിച്ച് അപകടത്തിൽപ്പെട്ടാണ് വിദ്യാർത്ഥി മരിച്ചത്. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.