ഇരിണാവ് : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
![]() |
| കെ സായൂജ് |
ഇരിണാവ്:
കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൾ മൊറാഴ വേണിയിൽ എകെജി വായനശാലയ്ക്ക് സമീപത്തെ കെ സായൂജാണ് (20) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സായൂജ് കണ്ണൂർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. . മണ്ടൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമാണ് കെ എസ് ടി പി റോഡിൽ ഇരിണാവ് റോഡ്ജങ്ഷന് സമീപം കൂട്ടിയിടിച്ചത്.
കെ വികേഷിൻ്റെയും
രോഹിതയുടെയും മകനാണ്.
സഹോദരൻ: ദിയൂജ്
മൃതദേഹം ഇന്ന് (25. 4.2026- ശനി)
വൈകുന്നേരം 3മണി മുതൽ വീട്ടിൽ പൊതുദർശനം.
സംസ്കാരം വൈകുന്നേരം 4 മണിക്ക്.
അപകടത്തിൽ സായുജിൻ്റെ സുഹൃത്ത്
അർജുനും പരിക്കേറ്റിരുന്നു.

Comments
Post a Comment