മുയ്യം വരഡൂര് ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ മെയ് 3 വരെ.
തളിപ്പറമ്പ:മുയ്യം വരഡൂര് ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും ത്രിദിന മഹോത്സവവും ഏപ്രിൽ 23 മുതൽ മെയ് 3 വരെ ആഘോഷിക്കുമെന്ന് ഭരണസമിതി ട്രഷറർ പുരുഷോത്തമൻ പാലേരി
വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഭാഗവത വാചസ്പതി വാച്ച വാദ്ധ്യാർ കരിവെള്ളൂർ സുബ്രഹ്മണ്യൻ നമ്പൂതിരി ആണ് യജ്ഞാചാര്യൻ.
മെയ് 1ന് രാവിലെ 6 മണി മുതൽ രാമായണ യജ്ഞവും
മെയ് 2ന് രാവിലെ 8 മണി മുതൽ ദേവീമാഹാത്മ്യ പാരായണവും നടക്കും .
ഉച്ചക്ക് 3 മണിക്ക് തായമ്പക, വൈകുന്നേരം
4 മണിക്ക് മോതിരം വെച്ച് തൊഴൽ,
4.30 ന് തിടമ്പ് നൃത്തോത്സവം (ബ്രഹ്മശ്രീ ഡോ: ധനഞ്ജയഭട്ട് മധുർ ).
മെയ് 3 ന് ഉച്ചക്ക് വരഡുര് ചാമുണ്ഡേശ്വരി സ്ഥാനത്ത്
കെട്ടികലശം.വാർത്താ സമ്മേളനത്തിൽപി വി സുനിൽ കുമാർ, കെ വിനോദ് ,
സി വി രഘു ,പി ഗംഗാധരൻ എന്നിവരും പങ്കെടുത്തു.
.jpg)

Comments
Post a Comment