തിരൂരിനെ നടുക്കിയ ദുരന്തം, പിതാവ് പള്ളിയിൽ പോയ സമയം നോക്കി മകനെയും ചേർത്തുപിടിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി, ഉമ്മയുടെ വേർപാട് ഏൽപ്പിച്ച കടുത്ത മനോവിഷമം എന്ന് നിഗമനം...

 


തിരൂർ: മലപ്പുറം തിരൂർ എഴൂരിൽ അമ്മയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന, മകൻ അമൻ മാലിക് എന്നിവരാണ് ജീവനൊടുക്കിയത് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇർഫാനയുടേതെന്ന് കരുതുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്..


ഇന്നലെ ഉച്ചയോടെയാണ് ഇർഫാനയെയും, കുഞ്ഞിനെയും വീട്ടിൽ നിന്ന് കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വിശദമായ തിരച്ചിലിനൊടുവിൽ വൈകിട്ടോടെ വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തുക ആയിരുന്നു. ഫയർഫോഴ്സും, പൊലീസും എത്തിയാണ് ഇവരെ പുറത്തെടുത്തത്.


4 മാസം മുൻപ് സ്വന്തം ഉമ്മ മരിച്ചതിന്റെ കടുത്ത മനോവിഷമത്തില്‍ ആയിരുന്നു ഇർഫാനയെന്ന് പൊലീസ് പറയുന്നു. കുടുംബത്തോടൊപ്പം ഉംറ നിർവഹിച്ച് കഴിഞ്ഞ 15ാം തീയതിയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. വിദേശത്തായിരുന്ന പിതാവ് ഇബ്രാഹിം കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. അദ്ദേഹം പള്ളിയിൽ പോയ സമയത്തായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്..


കോഴിക്കോട് സ്വദേശി റാഫിയാണ് ഇർഫാനയുടെ ഭർത്താവ്. തിരൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.