പ്രസംഗവേദിയിൽ കുഴഞ്ഞുവീണു, പിന്നാലെ മരണം, പ്രബന്ധം അവതരിപ്പിക്കാന്‍ എത്തിയ മലപ്പുറം സ്വദേശിനിക്ക് പാലക്കാട്ട് ദാരുണാന്ത്യം, കണ്ണീരോടെ വിടപറഞ്ഞ് ക്യാമ്പസ്...
പ്രസംഗവേദിയിൽ കുഴഞ്ഞുവീണു, പിന്നാലെ മരണം, പ്രബന്ധം അവതരിപ്പിക്കാന്‍ എത്തിയ മലപ്പുറം സ്വദേശിനിക്ക് പാലക്കാട്ട് ദാരുണാന്ത്യം, കണ്ണീരോടെ വിടപറഞ്ഞ് ക്യാമ്പസ്...
മലപ്പുറം: പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കോളജ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. വളാഞ്ചേരി ആതവനാട് മർക്കസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ബയോടെക്നോളജി വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് (20) മരിച്ചത്.
ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിന് ഇടെയായിരുന്നു കുഴഞ്ഞുവീണത്. സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ ടൗണിലെ ഓട്ടോ ഡ്രൈവറായ പറവണ്ണ പാലക്കാവളപ്പിൽ ഷംസുദ്ദീന്റെയും ഷെരീഫയുടെയും മകളാണ്..

Comments
Post a Comment