വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി





 കോഴിക്കോട് വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് അല്ല മറ്റ് സാമ്പത്തിക ബാധ്യതകളാണെന്നാണ് പൊലീസ് പറയുന്നത്. 

വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വിഷ്ണുവിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ പോലീസ് മൊഴി എടുക്കും. ഒളിവിൽ കഴിഞ്ഞ സമയം ആരെയൊക്കെ ബന്ധപ്പെട്ടു എന്നതും പൊലീസ് പരിശോധിക്കും.


തിരോധാനത്തിന് പിന്നിൽ മറ്റ് സാമ്പത്തിക ബാധ്യതകളെന്ന് പൊലീസ് പറയുന്നത്. പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ലോൺ ആപ്പ് മാഫിയാ സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.


ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. 65000 രൂപ ലോണെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ആയെന്നും ആണ് വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം