കളഞ്ഞു കിട്ടിയ പണം തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ.

 


ശ്രീകണ്ഠപുരം: പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിനിടയിൽ പഴയ തുണികൾക്കിടയിൽ നിന്ന് കിട്ടിയ 7000 രൂപ ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ.


ചെങ്ങളായി പഞ്ചായത്തിലെ 11-ാം വാർഡ് പെരുങ്കോന്ന് കോട്ടപ്പറമ്പിലെ വീട്ടമ്മയ്ക്കാണ് നഷ്‌ടപ്പെട്ട പണം തിരികെ ലഭിച്ചത്.


പഴയതുണികൾ ഹരിതകർമ സേനാംഗങ്ങൾക്ക് നൽകിയ ശേഷമാണ് വീട്ടമ്മയ്ക്ക് തുണികൾക്കിടയിൽ പണം സൂക്ഷിച്ചത് ഓർമ വന്നത്.


ഉടനെ ഹരിതകർമ സേനാംഗങ്ങളെ ഇക്കാര്യം അറിയിച്ചു. തുടർന്ന്, പഴയ തുണികൾ പരിശോധിക്കുകയും പണം ലഭിക്കുകയുമായിരുന്നു. ലിജ, രജനി, തങ്കമണി, ലിനി എന്നിവരാണ് പണം തിരികെ നൽകിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..