നാലുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അബ്ദുല്ല ദൊകാഡിയ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരണപ്പെട്ടത്. ഏപ്രിൽ 25-ാം തീയതി ശനിയാഴ്ച്ച ഇവരുടെ വീട്ടിൽ ബന്ധുക്കൾക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു.
എന്നാൽ ഈ സന്തോഷ വേളയ്ക്ക് പിന്നാലെ മണിക്കൂറുകൾക്കകം തന്നെ കുടുംബത്തെ ദുരന്തം കീഴടക്കുകയായിരുന്നു പ്രാഥമിക നിഗമനങ്ങൾ പ്രകാരം ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്നാണ് സൂചന. വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിന് പുറമെ, പിന്നീട് വീട്ടിൽ നിന്ന് തണ്ണിമത്തനും ഇവർ കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ നിന്ന് വിഷാംശം ശരീരത്തിൽ പ്രവേശിച്ചിരിക്കാമെന്നാണു പൊലീസിന്റെ അനുമാനം. എന്നാൽ വിരുന്നിൽ പങ്കെടുത്ത 9 പേരിൽ മറ്റാർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് കേസിൽ കൂടുതൽ ദുരൂഹത വർധിപ്പിക്കുന്നു വിരുന്നിന് ശേഷം രാത്രിയോടെ നാലുപേരും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങി. ഉടൻ സമീപത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് മുംബൈയിലെ സിർ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ആദ്യം ഇളയ മകൾ സൈനബ് മരണപ്പെട്ടു.
പിന്നാലെ പിതാവും, തുടർന്ന് മൂത്തമകളും, ഒടുവിൽ അമ്മയും മരണത്തിന് കീഴടങ്ങി കൂട്ടമരണത്തിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയതായും ഭക്ഷണത്തിന്റെയും ആന്തരിക അവയവങ്ങളുടെയും സാമ്പിളുകൾ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.....

Comments
Post a Comment