വിഷു ആഘോഷിക്കാൻ എത്തിയ നവവധു മരിച്ച നിലയില്‍, ഭർതൃവീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ചുവരുത്തി, കുട്ടികൾക്ക് ഉടുപ്പുകളും വാങ്ങി, പിന്നാലെ കൃഷ്ണപ്രിയയുടെ വിയോഗം.




കൊച്ചി: സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാന്‍ എത്തിയ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയ (24) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയിൽ ശനിയാഴ്ച വൈകിട്ടാണ് കണ്ടത്. ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.


കഴിഞ്ഞ സെപ്റ്റംബർ 14ന് ആയിരുന്നു വിവാഹം. 2 മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഈ മാസം 14ന് ആണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ തൃശൂരിലെ വീട്ടിലേക്ക് പോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയും ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനൊപ്പം ഭക്ഷണം കഴിക്കുമ്പോഴും സന്തോഷവതിയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു..


തൃശൂരിലെ ഭർതൃ സഹോദരിയുടെ കുട്ടികൾക്ക് നൽകാൻ കുട്ടിയുടുപ്പുകളും വാങ്ങിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ആലുവ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ അറിയിച്ചു. ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ആലുവ ജില്ലാ ആശുപത്രിയിൽ വിശദമായ നടപടികള്‍ നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം