കണ്ണൂർ: കാൽടെക്‌സിൽ ടാങ്കർ ലോറി കാറിലിടിച്ചതിനെ തുടർന്ന് ഇടിയോടിടി. ആർക്കും പരിക്കില്ല.

 



കണ്ണൂർ: കാൽടെക്‌സിൽ ടാങ്കർ ലോറി കാറിലിടിച്ചതിനെ തുടർന്ന് ഇടിയോടിടി. ആർക്കും പരിക്കില്ല.


ഏഴ് വാഹനങ്ങൾക്ക് കേടുപറ്റി. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാൽടെക്‌സ് ജങ്ഷനിൽ പാലുമായി വന്ന ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് കയറി മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.


തുടർന്ന് ഒന്നിന് പുറകെ ഒന്നായി ഏഴ് വാഹനങ്ങൾ ഇടിച്ചു. ഓട്ടോ, ബൈക്ക്, കാറുകൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.


ഒരു കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഇവിടെ ഒരുമണിക്കൂറോളം ഗതാഗത കുരുക്കുണ്ടായി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച്‌ ടാങ്കർ ലോറി മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.