കൊളച്ചേരി : മകരസംക്രാന്തി പ്രകാശത്തിന്റെ ഉത്സവം

 


 മകരസംക്രാന്തി പ്രകാശത്തിന്റെ ഉത്സവം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ


കൊളച്ചേരി :ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന മകര സംക്രാന്തി വസന്തോത്സവത്തിന്റെ തുടക്കം ആണെന്നും, അത് എല്ലാ ശുഭകർമ്മങ്ങൾക്കും ഉപാസനകൾക്കും ശ്രേഷ്ഠമാണെന്നും എഴുത്തുകാരനും പ്രഭാഷകനുമായ കെ എൻ .രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.,സൂര്യൻ ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിലേക്കു കടക്കുന്ന ഈ സുദിനം കാർഷിക സമൃദ്ധിയുടെ ഉത്സവം കൂടിയാണ്.പകലിന് നീളം കൂടുന്ന ഇനിയുള്ള ആറുമാസം മനസ്സിലെ ഇരുട്ടകറ്റി വെളിച്ചം നിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


സേവാഭാരതി കൊളച്ചേരി ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മകരസംക്രാന്തി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റിട്ടയേഡ് ഹെഡ്മാസ്റ്റർ എം വി നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.രാഗേഷ് കോട്ടോടി സ്വാഗതവും, അനൂപ് ലക്ഷമണൻ നന്ദിയും പറഞ്ഞു.


ഫോട്ടോ:സേവാഭാരതി കൊളച്ചേരി ഘടകം സംഘടിപ്പിച്ച മകരസംക്രാന്തി ആഘോഷത്തിൽ കെ. എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.