അയോന ജീവിക്കും ഇനി നാലുപേരിലൂടെ: സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി മരിച്ച വിദ്യാർത്ഥിനിയുടെ അവയവങ്ങൾ ദാനം ചെയ്തു



പയ്യാവൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി മരിച്ച വിദ്യാർത്ഥിനിയുടെ അവയങ്ങൾ നാലു പേർക്കായി രക്ഷിതാക്കൾ ദാനം ചെയ്തു.

പയ്യാവൂർ സേക്രട്ട് ഹാർട്ട് പ്ളസ് ടൂ വിദ്യാർത്ഥിനി അയോന മോൺസനാണ് (17) മരിച്ചത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിൽ കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ എട്ടുമണിക്കാണ് സംഭവം. ലാബ് പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടി സ്കൂളിൽ നേരത്തെ എത്തിച്ചത്.

ആരും കാണാതെസ്കൂൾ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽനിന്നും താഴേക്ക് ചാടി ​ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്ലസ്ടു സയൻസ്' വിദ്യാർത്ഥിനിയാണ് അയോന പഠനത്തിൽ ഏറെ മിടുക്കിയായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി ​ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനിക്ക് ബുധനാഴ്ച്ച രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

മരണശേഷവും അയോന മോൺസൺ നാല് പേരിലൂടെ ജീവിക്കും. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേർക്കാണ് അയോനയുടെ അവയവങ്ങൾ ദാനം ചെയ്യുന്നത്. അങ്ങനെ നാല് പേരിലൂടെയാണ് അയോന മോൺസൺ മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന നക്ഷത്രമായി ഇനി ജീവിക്കുക. ' വിദ്യാർത്ഥിനിയുടെ കിഡ്നി തിരുവനന്തപുരത്തേക്കാണ് എത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രോ​ഗിക്ക് വേണ്ടി രാവിലെ 8.45 ഓടെ വിമാന മാർ​ഗം തിരുവനന്തപുരത്തെത്തിച്ചു പാറശാലയിലെ 29 വയസുകാരിക്കാണ് വൃക്ക നൽകുന്നത്.

പയ്യാവൂരിലെമോൺസൺ - അനിത ദമ്പതികളുടെ മകളാണ് അയോന' ഭൗതി ശരീരം നിയമ നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച നടക്കും. രാവിലെ പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കുളിൽ പൊതുദർശനത്തിന് വയ്ക്കും. അയോനയുടെ വേർപാട് പയ്യാവൂർ ഗ്രാമത്തെ ദു'ഖത്തിലാഴ്ത്തിയിരിക്കുകയാണ്. കളിചിരികളുമായി തങ്ങളുടെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി ഇനി തങ്ങളുടെ കൂടെയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളനാവാത്ത അവസ്ഥയിലാണ് സഹപാഠി നികൾ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.